കൊല്ലം: കൊട്ടാരക്കരയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.
കരുനാഗപ്പള്ളി ജോയിന്റ് ആർടി ഓഫിസിലെ എംവിഐ സുബിൻ ഗോപിയെ കണ്ണൂരിലേക്കും, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത്തിനെ തൃശൂരിലേക്കും സ്ഥലം മാറ്റിയാണ് സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്.
ജൂൺ 23നായിരുന്നു കൊട്ടാരക്കരയിൽ അതിവേഗത്തിലെത്തിയ മണ്ണുമാന്തി ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഒരു വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ടത്.
അപകടത്തിൽപ്പെട്ട ടിപ്പർ ലോറിക്ക് കൃത്യമായ പരിശോധന കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിൽ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
