തൊടുപുഴയിൽ യൂത്ത് ലീഗിൽ അച്ചടക്ക നടപടി; രണ്ട് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

AUGUST 11, 2026, 12:14 AM

ഇടുക്കി: തൊടുപുഴയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി. യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ബാവ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞയാഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ ഇരുവരും വഴിയിൽ തടഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു പ്രതിഷേധമെന്നാണ് വിവരം.

സംഭവത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശങ്ങൾ ലംഘിച്ച് നടത്തിയ പ്രതിഷേധമാണ് നടപടിക്ക് കാരണമായതെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam