കൊച്ചി തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം; കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

AUGUST 11, 2026, 4:40 AM

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയിൽ അറിയിച്ച് കേന്ദ്രസർക്കാർ.കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ചയും, കണ്ടെയ്നറുകളിലെ അപകടകരമായ പാരിസ്ഥിതി ദോഷമുണ്ടാക്കും. കപ്പലും കണ്ടെയ്നുകളും നീക്കം ചെയ്യുന്നത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം വ്യക്തമാക്കി.

ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ കേന്ദ്രം മറുപടി നൽകിയത്. കടലിനടിയിലെ പരിശോധനയ്ക്ക് നാവികസേനയുടെ സഹായം തേടിയുണ്ട്. തുടർപരിശോധനകൾ കാലവർഷത്തിന് ശേഷം നടത്തുമെന്നും നിലവിൽ സുരക്ഷിത പരിശോധനയ്ക്ക് അനുയോജ്യ സാഹചര്യമല്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

സാൽവേജ് നടപടികൾ കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കപ്പൽ കമ്പനിയുടെ മറുപടി. കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള ശ്രമം അപകടമുണ്ടാക്കാമെന്നതിനാൽ കടലിനടിയിൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് കമ്പനി കോടതിയിൽ നൽകിയ മറുപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam