തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. പി.ജെ. അലക്സാണ്ടര്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം കവടിയാറിലുള്ള സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
കേരള പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള പൊലീസിന്റെ ചരിത്രത്തിലെ പ്രഗത്ഭരായ തലവന്മാരില്‍ ഒരാളായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു ഡോ. പി.ജെ. അലക്സാണ്ടര്‍. വിവിധ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനമനുഷ്ഠിച്ച അദ്ദേഹം, പൊലീസിനെ ജനകീയമാക്കുന്നതിനും ശാസ്ത്രീയമായ അന്വേഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷവും പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച ഗൗരവകരമായ ചര്‍ച്ചകളില്‍ അദ്ദേഹം സജീവമായിരുന്നു. പൊലീസ് സംവിധാനത്തില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
