തൃക്കരിപ്പൂർ: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ ആയിരുന്നു അപകടം. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീപടർന്നുപിടിച്ച് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
അപകടസമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലുപേർ വീട്ടിലുണ്ടായിരുന്നു. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ട ഉടൻതന്നെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. ഇവർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഉൾവശം പൂർണ്ണമായും തകരുകയും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി ചാമ്പലാകുകയും ചെയ്തു.വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായി അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
