കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റിൽ.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വെച്ചത് മുക്കുപണ്ടമാണോ എന്ന് ബാങ്ക് അധികൃതർക്ക് സംശയം തോന്നുകയായിരുന്നു.
പ്രതികളെ മറ്റൊരു ആവശ്യം പറഞ്ഞ് ബാങ്കിലേക്ക് വിളിച്ചുവരുത്തി. ശേഷം പെരുമ്പാവൂർ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരാണ് പിടിയിലായത്.
ആറുലക്ഷത്തിലേറെ രൂപയാണ് ഇവർ മുക്കുപണ്ടം പണയംവെച്ച് തട്ടിയത്. പെരുമ്പാവൂർ എ എം റോഡിലുളള ഫെഡറൽ ബാങ്ക് ശാഖയിൽ 72 ഗ്രാം മുക്കുപണ്ടമാണ് ഇവർ പണയം വെച്ചത്. ഇതേ ബാങ്കിൽ താൽക്കാലിക അപ്രൈസറായ ജഗദീഷ് അത് സ്വർണം ആണെന്ന് സാക്ഷ്യപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
