വനിതാ പരിപാടിക്കെതിരെ അശ്ലീല പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് അറസ്റ്റിൽ

AUGUST 17, 2026, 9:31 PM

തിരുവനന്തപുരം: സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും അജിത് കുമാർ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി.

പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെക്കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശങ്ങളാണ് അജിത് കുമാർ നടത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അധിക്ഷേപം.

vachakam
vachakam
vachakam

സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam