വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷൻ ആര്‍ വി ബാബു. സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടെ നേരത്തെ ഗണപതിവട്ടം എന്ന പേരാണ് നിലനിന്നിരുന്നതെന്ന് ആര്‍ വി ബാബു പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി എന്ന പേര് തുടരുന്നത് നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ തള്ളിക്കളയുന്നതിന് തുല്യമെന്നും വിമര്‍ശനമുണ്ട്. ഗണപതിവട്ടം എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ബാബു പറഞ്ഞു.
പേരുമാറ്റത്തിനായി ഹിന്ദു ഐക്യവേദി ശക്തമായ പോരാട്ടം നടത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അന്നത്തെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമാന ആവശ്യം ഉന്നയിച്ചത് വിവാദമായിരുന്നു.
സുല്‍ത്താന്‍ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
