'ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസ്, എല്ലാ കേസും വരട്ടെ, നേരിടാം'; തനിക്കെതിരായ കേസിനെ പരിഹസിച്ച് തള്ളി അർജുൻ ആയങ്കി

AUGUST 17, 2026, 8:27 AM

കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി.ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസാണെന്നും എല്ലാ കേസും വരട്ടെ, നേരിടാമെന്നും അർജുൻ ആയങ്കി പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയതിനിടെ എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് അർജുൻ ആയങ്കിയുടെ പരിഹാസം. 

കൂടാതെ, തെളിവെടുപ്പിനിടെ എന്തെങ്കിലും കിട്ടിയോ എന്ന മാധ്യമങ്ങളുടെ തുടർ ചോദ്യത്തിന് എന്ത് കിട്ടാനാണെന്നും ഇത് നായയെ കൊന്ന കേസല്ലേ എന്നും അർജുൻ ആയങ്കി പരിഹസിച്ചു.

കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ അർജുൻ ആയങ്കിയെ എത്തിച്ചാണ് കോതമംഗലം പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതി ഈ ഫ്ലാറ്റിലാണ് സുഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിഞ്ഞതെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

vachakam
vachakam
vachakam

ഇവിടെ ആയങ്കിയെ സഹായിച്ച ഇസ്മൈല്‍, സൗദ് എന്നീ സുഹൃത്തുക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും താമസിച്ച ഈ ഫ്ലാറ്റിലാണ് ആയങ്കിയും താമസിച്ചിരുന്നത്.ഇവിടെ നിന്നടക്കം അ‍ർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി പോസ്റ്റുകൾ പങ്കുവെച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam