കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനെത്തിച്ചു. കസ്റ്റഡിയില്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി ഒളിവില്‍ കഴിഞ്ഞിരുന്ന കടവന്ത്രയിലെ ആര്‍കെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുകയായിരുന്നു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഡാലോചന നടത്തി എന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തി പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.
ശിഷ്ടകാലം പെന്‍ഷന്‍ വാങ്ങി ജീവിക്കാമെന്ന് കരുതണ്ട എന്നടക്കമുള്ള പരാമര്‍ശങ്ങളോടെയാണ് പോസ്റ്റ് ഇട്ടിരുന്നത്. എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടിടങ്ങളില്‍ നിന്നും അപേക്ഷ തള്ളിപ്പോവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
