തീരദേശ വികസനത്തില്‍ പുതിയ ചരിത്രം: വിഴിഞ്ഞം എക്‌സിം ഗേറ്റ്‌വേയും മിഷന്‍ സമുദ്ര പദ്ധതിയും ഇന്ന് തുറക്കും

AUGUST 17, 2026, 7:54 PM

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള സമ്പൂര്‍ണ്ണ കയറ്റുമതി-ഇറക്കുമതി സംവിധാനമായ വിഴിഞ്ഞം എക്‌സിം ഗേറ്റ്‌വേ ഇന്ന് പ്രവര്‍ത്തനസജ്ജമാകുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.

ഇതോടൊപ്പം കേരളത്തെ ആഗോള നിലവാരമുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ബിഗ് ബജറ്റ് പദ്ധതിയായ മിഷന്‍ സമുദ്രയ്ക്കും ഇന്ന് ഔദ്യോഗികമായി തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് വിഴിഞ്ഞം എക്‌സിം ഗേറ്റ്‌വേ വഴിതുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക ഉല്‍പ്പാദകര്‍ക്കും വ്യവസായികള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ ഏത് കോണിലേക്കും സുഗമമായി എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.

സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത് പ്രധാനപ്പെട്ട ഒരു സമുദ്ര ഗേറ്റ്വേ ആയി മാറുന്നതോടെ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാനമായ ചരക്കുനീക്ക കേന്ദ്രമായി വിഴിഞ്ഞം മാറും. പുതിയ വിപണികളും വന്‍തോതിലുള്ള വ്യവസായ സമുച്ചയങ്ങളും തുറമുഖത്തിന് അനുബന്ധമായി വരും ദിവസങ്ങളില്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam