തൃശൂർ ജില്ലയിൽ വൻ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി; ഐ.എം. വിജയനെയും എംടി രമേശടക്കം സാധ്യതാപട്ടികയില്‍

FEBRUARY 12, 2026, 4:17 AM

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ ജില്ലയിൽ വൻ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയൻ, തൃശൂർ മുൻ മേയർ എം.കെ. വർഗീസ്, മുൻ സിപിഐ എംഎൽഎ ഗീത ഗോപി എന്നിവരെയടക്കം സ്ഥാനാർത്ഥികളാക്കാൻ ബിജെപി നീക്കം തുടങ്ങിക്കഴിഞ്ഞു.

മറ്റു പാർട്ടികളിലെ പ്രമുഖരടക്കം 15 പേർ ഉൾപ്പെട്ട പ്രാഥമിക പട്ടികയാണ് 11 മണ്ഡലങ്ങളിലേക്കായി പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലം-ജില്ലാ കോർ കമ്മിറ്റികളിൽ നിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഈ ലിസ്റ്റ് രൂപീകരിച്ചത്. പട്ടികയിലുള്ള പലരെയും പാർട്ടി നേതൃത്വം ഇതിനകം നേരിട്ട് സമീപിച്ചതായാണ് വിവരം.

പ്രധാന മണ്ഡലങ്ങളും സാധ്യതാ പട്ടികയും:മണ്ഡലംസാധ്യതാ സ്ഥാനാർത്ഥികൾതൃശൂർഎം.ടി. രമേശ്ഒല്ലൂർജേക്കബ് തോമസ് / എം.കെ. വർഗീസ്നാട്ടികഗീതാ ഗോപി / ഐ.എം. വിജയൻപുതുക്കാട്ദേവൻ / നാഗേഷ്കൊടുങ്ങല്ലൂർബി. ഗോപാലകൃഷ്ണൻ / എ.ആർ. ശ്രീകുമാർകുന്നംകുളംനിവേദിത സുബ്രഹ്മണ്യം / കെ.കെ. അനീഷ് കുമാർ / കെ.ആർ. അനീഷ്വടക്കാഞ്ചേരിഉല്ലാസ് ബാബു / നിവേദിത സുബ്രഹ്മണ്യംഇരിങ്ങാലക്കുടജേക്കബ് തോമസ് / എ.ആർ. ശ്രീകുമാർമണലൂർഎ.എൻ. രാധാകൃഷ്ണൻ / കെ.കെ. അനീഷ് കുമാർഗുരുവായൂർനിവേദിത സുബ്രഹ്മണ്യം / കെ.ആർ. അനീഷ്ചേലക്കരകെ. ബാലകൃഷ്ണൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam