തിരുവനന്തപുരം: പിന്നോക്ക സമുദായത്തിന് പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി ശിവഗിരി മഠം. മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫുകൾക്കുമിടയിലും പിന്നോക്ക ദലിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് മഠത്തിന്‍റെ ഇടപെടൽ കൊണ്ടുമാത്രം പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഒരു പരിധിവരെ എങ്കിലും തെരഞ്ഞെടുപ്പിൽ നീതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രധാന മുന്നണികളിലും ഈ നില കാണാനാകും.
ശിവഗിരി മഠത്തിന് പ്രത്യേകമായി ഒരു രാഷ്ട്രീയ കക്ഷിയോടും താൽപര്യമില്ല, ജനപ്രതിനിധികളായ സമുദായ പ്രാതിനിധ്യം ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുത്- സച്ചിദാനന്ദ സ്വാമികൾ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
