സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം; കേന്ദ്ര ഓഡിറ്റിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി?

JULY 9, 2026, 12:53 AM

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാന നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ തെരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടത്തിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിൽ കണ്ടെത്തിയതെന്നാണ് വിവരം.

ദേശീയ നേതാക്കളുടെയും താരപ്രചാരകരുടെയും താമസത്തിനായി ഹോട്ടലുകൾ ബുക്ക് ചെയ്തതിലും ഹെലിക്കോപ്ടർ വാടകയ്ക്കെടുത്തതിലും അനുവദിച്ച ഫണ്ടിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ചില നേതാക്കൾ സ്വകാര്യ ബാങ്ക് വായ്പകൾ തിരിച്ചടച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. തിരുവനന്തപുരത്തെ ഒരു നേതാവ് ഏകദേശം 40 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്തതായും, ഐടി സെൽ വിഭാഗത്തിലെ ഒരു നേതാവ് 17 ലക്ഷം രൂപ വിലമതിക്കുന്ന കാർ വാങ്ങിയതായും കണ്ടെത്തിയെന്നാണ് വിവരം. തിരുവനന്തപുരത്തെ ഒരു വനിതാ നേതാവിനെതിരെയും ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തതുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതായി ഓഡിറ്റിൽ ചൂണ്ടിക്കാണിക്കുന്നു. മണ്ഡലങ്ങളിലേക്ക് അനുവദിച്ച ഫണ്ട് പൂർണമായി വിതരണം ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡ്രോൺ ഷോ സംഘടിപ്പിക്കുന്നതിന്റെയും നേതാക്കളുടെ പോഡ്കാസ്റ്റ് നിർമിക്കുന്നതിന്റെയും പേരിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി രേഖപ്പെടുത്തിയതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.

സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറെടുക്കുന്നതായാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam