കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിടഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിയായ കബി നായിക് (40) മരിച്ചു. ജനുവരി 28-ന് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബ് തകർന്നുവീണതാണ് അപകടത്തിന് കാരണമായത്. 36 ദിവസം ചികിത്സയിൽ തുടരവെയാണ് മരണം സംഭവിച്ചത്.
ഇതേ ആശുപത്രിയിലെ പഴയ കെട്ടിടഭാഗം തകർന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തിന് സമീപത്തായിരുന്നു പുതിയ അപകടവും. പഴയ ബാത്ത്‌റൂം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് കെട്ടിടഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിച്ചത്. മകൾ നവമിയുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയിരിക്കെ, കുളിക്കാനായി ശുചിമുറിയിൽ പ്രവേശിച്ച സമയത്തായിരുന്നു അപകടം. സംഭവങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണം നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്