കൊച്ചി: രാജ്യത്തെ മൊബൈല്‍ ഉടമകളായ സ്ത്രീകളുടെ എണ്ണത്തില്‍ കേരളം നാലാമത്. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കണക്ക് അനുസരിച്ച് നാലാം സ്ഥാനത്താണ് കേരളം.
ഗോവയും ലഡാക്കുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. അവിടെ 92 ശതമാനം വീതം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണുകളുണ്ട്. മിസോറം (88.5) ആണ് കേരളത്തിന് തൊട്ടുമുന്നില്‍. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് ഏറ്റവും പിന്നില്‍.
രാജ്യത്ത് മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ള സ്ത്രീകളില്‍ 78.4 ശതമാനവും സ്മാര്‍ട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായുള്ള സ്ത്രീകള്‍ ഡല്‍ഹിയിലാണ് കൂടുതലുള്ളത്, 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പൂര്‍ (88) എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപുറകില്‍. പുതുച്ചേരിയിലാണ് (62.8 ശതമാനം) ഏറ്റവും കുറവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്