ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത് ക്രിക്കറ്റ് അസോസിയേഷന് ക്ഷണിച്ചതുകൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
കെഎസ്സിഎയുടെ (കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്) സെക്രട്ടറിയും ട്രഷററും വന്ന് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചു. തങ്ങള്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടില്ല, കെഎസ്സിഎയാണ് സംഘടിപ്പിച്ചത്. ഗവര്‍ണറും വരുന്നുണ്ടെന്നാണ് അവര്‍ തന്നെ അറിയിച്ചത്. താന്‍ അവിടെ പോയി എന്നുമാത്രം. ക്ഷണിച്ചതിനുശേഷം മാത്രമാണ് പോയത്, അവര്‍ തന്നെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചില്ല. തനിക്ക് മറ്റൊന്നും അറിയില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
വിജയാഘോഷം സംഘടിപ്പിച്ച വിധാന്‍സൗധയ്ക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നു. ഇത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊലീസ് സേനയെ ബാധിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഐപി സാന്നിധ്യം ഉണ്ടായതോടെ 1500 പേര് മാത്രം അടങ്ങുന്ന പൊലീസ് സംഘത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാതെ വന്നു. തിക്കിനും തിരക്കിനും ഇത് പ്രധാന കാരണമായെന്നാണ് ബിജെപി ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്