വിവി പാറ്റ് കേസിൽ   സുപ്രീംകോടതി ഇന്ന് വിധി പറയും

APRIL 26, 2024, 7:21 AM

 ഡൽ​ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണ്ണമായും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണം എന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. 

കഴിഞ്ഞദിവസം വിശദമായ വാദം പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. വാദത്തിനിടെ വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാരണങ്ങളിൽ സുപ്രിംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വ്യക്തത വരുത്തിയിരുന്നു. 

ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും രണ്ട് വിധികൾ പ്രസ്താവിക്കും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ദിനം തന്നെയാണ്   വിധി പറയുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷനുകളില്‍ കൃത്രിമത്വം  നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍   ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

   വോട്ടിങ് മെഷീനും വിവി പാറ്റ് യന്ത്രവും അടക്കം സീൽ ചെയ്യുമെന്നും, ഇവയ്ക്ക് മൈക്രോ കൺട്രോളിങ് യൂണിറ്റ് ഉണ്ടെന്നും ഇതിലെ വിവരങ്ങൾ പരസ്യപ്പെടുത്താൻ ആകില്ലെന്നും കമ്മീഷൻ വിശദീകരിച്ചിരുന്നു. വോട്ടിംങ് യന്ത്രത്തിൽ ഹാക്കിംങിനോ അട്ടിമറിക്കോ തെളിവില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാനായി ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ്.

വോട്ടിങ് യന്ത്രവുമായി (ഇ.വി.എം) ഘടിപ്പിച്ച വിവിപാറ്റ് യന്ത്രമാണ്, വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്ന് രേഖാമൂലം തെളിയിക്കുന്ന സ്ലിപ്പ് പുറപ്പെടുവിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam