വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല: സുപ്രീംകോടതി 

APRIL 24, 2024, 3:28 PM

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. 

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം വിശദീകരിക്കാൻ ഇന്ന് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. 

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്,  മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര, വോട്ടിങ് മെഷീൻ സീൽ ചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

vachakam
vachakam
vachakam

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകി. പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും. മൈക്രോ കൺട്രോൾ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണ്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം പേപ്പർ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ തേടുകയാണു ചെയ്തതെന്നും കോടതി വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam