ഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ ആൺ സുഹൃത്തിന്റെ ഫോട്ടോ പുറത്ത്. കേസില്‍ അറസ്റ്റിലായ ഭാര്യ സോനത്തിന് രാജ് കുശ്വാഹയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം യുവതിയും രാജ് കുശ്വാഹയും കൂടിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും സമ്മർദ്ദം കാരണം ഇരുവരും ഇന്നലെ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം യുവാവിനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കാനാണ് വാടക കൊലയാളികളെ ഏൽപ്പിച്ചതെന്നും പൊലീസ് പറയുന്നത്. രാജ് സോനത്തിന്റെ ജോലിക്കാരനായിരുന്നുവെന്നും ഫോണിൽ അവർ ധാരാളം സംസാരിക്കുമായിരുന്നുവെന്നും രാജ രഘുവംശിയുടെ സഹോദരൻ വിപുല്‍ രഘുവംശി പ്രതികരിച്ചു. ഇയാളെ നേരിട്ട് കണ്ടിട്ടില്ല. പേര് ഒരുപാട് കേട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്