മോദി സര്‍ക്കാര്‍ ഓഗസ്റ്റ് മാസത്തോടെ താഴെവീഴും: ലാലു പ്രസാദ് യാദവ്

JULY 5, 2024, 6:53 PM

പാറ്റ്‌ന: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.

ഓഗസ്റ്റ് മാസത്തോടെ സര്‍ക്കാര്‍ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപകദിനത്തോട് അനുബന്ധിച്ച്‌ നടന്ന പരിപാടിയിലായിരുന്നു ലാലുവിന്‍റെ പ്രതികരണം.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ അടുത്ത മാസത്തോടെ താഴെ വീഴുമെന്നും ഏത് നിമിഷവും തെരഞ്ഞെടുപ്പിന് സജ്ജമാകാനും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. 

vachakam
vachakam
vachakam

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏത് നിമിഷവും വീഴും എന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് പല നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ നേടാനായത് 240 സീറ്റുകളാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ടിഡിപി,ജെഡിയു,എല്‍ജെപി തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam