കാന്താര 2 സിനിമാ സെറ്റിൽ മലയാളിയായ നടന് ദാരുണാന്ത്യം 

JUNE 12, 2025, 4:13 AM

ബംഗളൂരു: കാന്താര 2 സിനിമാ സെറ്റിൽ മലയാളിയായ നടൻ മരിച്ചതായി റിപ്പോർട്ട്. തൃശൂർ സ്വദേശി വിജു വി കെയാണ് മരിച്ചത്. കർണാടക അഗുംബെയിലെ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം ഋഷഭ് ഷെട്ടി നായകനാവുന്ന കാന്താര 2വിന്റെ ചിത്രീകരണത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി അടുത്തിടെ കുഴഞ്ഞു വീണു മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഇതിന് മുമ്പ് ഇതേ സിനിമയിൽ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശിയായ എം എഫ് കപിൽ സൗപർണിക നദിയിൽ മുങ്ങി മരിച്ചിരുന്നു. സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam