ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ സൈന്യത്തിന് 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗണ്‍സിലാണ് അടിയന്തര ആയുധസംഭരണ അധികാരം നല്‍കിയത്. 5 വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ തവണയാണ് അധികാരം നല്‍കുന്നത്.
നിരീക്ഷണ ഡ്രോണുകള്‍, സൂയിസൈഡ് ഡ്രോണുകള്‍ എന്നറിയപ്പെടുന്ന കാമികാസി ഡ്രോണുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈലുകള്‍ അടക്കമുള്ളവയാണ് വാങ്ങുക. ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതുവരെ പറന്നു കൃത്യമായി ആക്രമിക്കുന്ന ചാവേര്‍ ഡ്രോണുകളാണ് കാമികാസി.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കരാര്‍ ഇന്നലെ അവസാനിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 12ന് ആണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്