ന്യൂഡൽഹി: ഇറക്കം കുറഞ്ഞതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ തനിക്കിഷ്ടമല്ലെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയ് വര്‍ഗീയ.
അത്തരം വസ്ത്രധാരണം ഇന്ത്യൻ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും ഇന്ത്യൻ സംസ്കാരം സ്ത്രീകളെ ദേവതകളായാണ് കാണുന്നുതെന്നും വിജയവർഗിയ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻഡോറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയില്‍ ഒരു പെണ്‍കുട്ടി മാന്യമായ വസ്ത്രങ്ങള്‍ ധരിക്കുകയും നല്ല ആഭരണങ്ങള്‍ അണിയുകയും ചെയ്യുമ്പോഴാണ് അവള്‍ സുന്ദരിയാകുന്നത്. വിദേശരാജ്യങ്ങളില്‍ ഒരു സ്ത്രീ ഇറക്കം കുറഞ്ഞ, ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നതാണ് സൗന്ദര്യമെന്ന് അവര്‍ കണക്കാക്കുന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീകളെ ദേവതകളായാണ് സങ്കല്‍പ്പിക്കുന്നത്. അവര്‍ നല്ല വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും എനിക്കിഷ്ടമല്ല.
അല്‍പ്പവസ്ത്രധാരികളായ പെണ്‍കുട്ടികള്‍ എനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ ഞാന്‍ അവരോട് പറയും നല്ല വസ്ത്രം ധരിച്ച് വന്ന് സെല്‍ഫി എടുക്കാന്‍. അത്തരം വസ്ത്രം ധരിച്ച് വരുന്നവര്‍ക്കൊപ്പം ഞാന്‍ ഫോട്ടോ എടുക്കാറില്ല'- കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്