ഇൻഡോർ: കഴിഞ്ഞ മാസം ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു ഹണിമൂൺ കൊലപാതകം. സംഭവം ഇപ്പോൾ സിനിമയാവുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ വ്യവസായി രാജ രഘുവംശിയെയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്.
രാജ രഘുവംശിയുടെ കുടുംബം ഈ കഥ സിനിമയാക്കാൻ അനുമതി നൽകിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എസ് പി നിംബാവത് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന് താൽക്കാലികമായി 'ഹണിമൂൺ ഇൻ ഷില്ലോംഗ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
രാജ രഘുവംശിയെ ഭാര്യ സോനവും കാമുകനായ രാജ് കുശ്‌വാഹവും ചേർന്നാണ് കൊലപ്പെടുത്തിയത്. കൊലപാതകം സംബന്ധിച്ച സിനിമയ്ക്ക് ഞങ്ങൾ സമ്മതം നൽകിയതായി രാജ രഘുവംശിയുടെ സഹോദരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 'എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ വലിയ സ്ക്രീനിൽ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സമ്മതമാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇത് ആളുകളെ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എല്ലാവരും മനസിലാക്കണം' എന്നാണ് രാജ രഘുവംശിയുടെ മൂത്ത സഹോദരൻ സച്ചിൻ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്