ബന്ധം വേണ്ടെന്ന് വച്ച് കാമുകി; കാമുകിക്ക് നേരേ വെടിയുതിർത്ത ശേഷം ജീവനൊടുക്കി യുവാവ്

JULY 5, 2024, 10:54 AM

കൊല്‍ക്കത്ത: കാമുകിക്ക് നേരേ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. ബംഗാളിലെ കൊല്‍ക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

രാകേഷ് കുമാർ ഷായാണ് കാമുകിയെ വെടിവെച്ചശേഷം സ്വയം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ് കാമുകി നിക്കു കുമാരി ദുബെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി പ്രണയബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് ആക്രമണ കാരണം എന്നാണ് പുറത്തു വരുന്ന വിവരം.

കഴിഞ്ഞ ഏഴു വർഷമായി രാകേഷും നിക്കുവുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും കൊല്‍ക്കത്തയിലെ ഗസ്റ്റ് ഹൗസില്‍ എത്തിയത്. തുടർന്ന് വൈകിട്ട് നാലരയോടെ ഗസ്റ്റ് ഹൗസില്‍ ഒരു വെടിയൊച്ച മുഴങ്ങുകയായിരുന്നു. തൻറെ തുടയില്‍ രാകേഷ് വെടിയുതിർത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി. തുടർന്ന് റിസപ്ഷനിസ്റ്റുകള്‍ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്.

vachakam
vachakam
vachakam

ഉടൻ തന്നെ ഗസ്റ്റ് ഹൗസ് ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam