ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ അടക്കം ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്.
ശനിയാഴ്ച രാത്രിയിലാണ് പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് അറിയിച്ച് ഫോണ്‍ കോൾ വരുന്നത്.
പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്