ഫ്ളൈറ്റ് നമ്പര്‍ 'എഐ 171' ഇനി ഇല്ല:  രാജ്യത്തെ നടുക്കിയ ദുരന്തത്തിന് പിന്നാലെ വിമാന നമ്പര്‍ ഒഴിവാക്കാനൊരുങ്ങി എയര്‍ ഇന്ത്യ

JUNE 14, 2025, 7:09 AM

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ദുരന്തത്തിന് പിന്നാലെ എഐ 171 എന്ന വിമാന നമ്പര്‍ ഒഴിവാക്കാനൊരുങ്ങി എയര്‍ ഇന്ത്യ. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് ഇനിമുതല്‍ എഐ 159 എന്ന നമ്പറാകും ഉപയോഗിക്കുക. റിട്ടേണ്‍ ഫ്ളൈറ്റിന് എഐ 160 എന്ന നമ്പറും നല്‍കും. 

വിമാനങ്ങളുടെ നമ്പര്‍മാറ്റം ഉടന്‍ നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ട്. വിമാനാപകടം സൃഷ്ടിച്ച വേദനാജനകമായ ഓര്‍മകള്‍ യാത്രക്കാരുടെ മനസില്‍ നിന്ന് മാറാന്‍ വിമാനത്തിന്റെ നമ്പര്‍ മാറ്റം സഹായിക്കുമെന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം തകര്‍ന്നുവീണ വിമാനത്തിന്റെ നമ്പറായിരുന്നു എഐ 171. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനം, വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണു. ക്രൂ അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 11 എ എന്ന സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് ഒഴികെയുള്ള മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ മരിച്ചു. കൂടാതെ വിമാനം തകര്‍ന്നവീണ കെട്ടിടങ്ങള്‍ക്കുള്ളിലും പരിസരത്തുണ്ടായിരുന്നവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam