ന്യൂഡൽഹി: സുപ്രിംകോടതിയിൽ പുതുതായി നിയമിതരായ അഞ്ച് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് അരുൺ പള്ളി, വി.മോഹന എന്നിവരാണ് അധികാരമേറ്റത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ചീഫ് ജസ്റ്റിസ് അടക്കം സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി. അധികാരമേറ്റ അഞ്ചിൽ നാല് പേർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരുന്നു.
ജസ്റ്റിസ് ഷീൽ നാഗു (പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ (ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), സഞ്ജീവ് സച്ച്‌ദേവ (മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അരുൺ പള്ളി (ജമ്മുകശ്മീർ-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
മുതിർന്ന അഭിഭാഷകയായ വി. മോഹന സുപ്രിംകോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. സുപ്രിംകോടതി ബെഞ്ചിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിച്ച ഏതാനും അഭിഭാഷകരിൽ ഒരാളാണ് വി. മോഹന. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ജഡ്ജിമാരുടെ നിയമന വിജ്ഞാപനം പുറത്തിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
