ഗാന്ധിനഗർ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗുജറാത്തിലെ ഏറ്റവും വലിയ ദിനപത്രമായ ഗുജറാത്ത് സമാചാർ പത്രത്തിന്റെ ഉടമസ്ഥരിൽ ഒരാളായ ബാഹുബലി ഷായെ ഇഡി അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ വാർത്ത നൽകിയതിനാലാണ് അറസ്റ്റെന്ന് കുടുംബം ആരോപിച്ചു.
ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ പരിശോധനകൾക്ക് ശേഷമാണ് അറസ്റ്റ്.ഗുജറാത്ത് സമാചാർ, ജിഎസ്ടിവി എന്നിവ നടത്തുന്ന ലോക് പ്രകാശൻ ലിമിറ്റഡിന്റെ ഡയറക്ടറാണ് ബാഹുബലി.
തടങ്കലിൽ വച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് ഗുജറാത്ത് സമാചാറിൻ്റെ എക്സ് ഹാൻഡിലുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നതായും എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ലെന്നും, സഹോദരൻ ശ്രേയാൻസ് ഷാ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്