പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; കോണ്‍ഗ്രസ് നേതാവിന്‍റെ മുന്‍ പഴ്സനല്‍ സ്റ്റാഫംഗം പിടിയില്‍

MAY 29, 2025, 3:15 AM

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തുവെന്ന സൂചനകളെ തുടര്‍ന്ന് രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്ത അനുയായിയുമായ സാകുര്‍ ഖാന്‍ മംഗലിയാര്‍ അറസ്റ്റില്‍.

ജയ്സല്‍മേറിലെ ഓഫിസില്‍ വച്ച് സിഐഡി–രഹസ്യാന്വേഷണ സംഘമാണ് സാകുര്‍ ഖാനെ അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇയാളെ ജയ്പുറിലേക്ക് മാറ്റിയേക്കും.

സംസ്ഥാനത്തെ പ്രമുഖനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി സാകുര്‍ ഖാനുള്ള ബന്ധത്തെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രമുഖ നേതാവിന്‍റെ പഴ്സനല്‍ സ്റ്റാഫില്‍ സാകുര്‍ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

vachakam
vachakam
vachakam

ബറോഡയിലെ ധാനി ഗ്രാമക്കാരനായ സാകുര്‍ കുറച്ചധികം ആഴ്ചകളായി കടുത്ത നിരീക്ഷണത്തിലായിരുന്നു. സാകുറിന്‍റെ ഫോണില്‍ നിന്നും പാക്കിസ്ഥാനിലെ നിരവധിപ്പേരുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചുവെന്നും ഇതേക്കുറിച്ച് തൃപ്തികരമായ വിശദീകരണമല്ല സാകുര്‍ നല്‍കിയതെന്നും പൊലീസ് പറയുന്നു.

അടുത്തിടെ ഏഴുതവണ സാകുര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതും ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. അതേസമയം, സാകുറിന്‍റെ ഫോണില്‍ നിന്നും സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ കണ്ടെത്തിയിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam