'യാത്രക്കാർക്ക് ഭീതിയുടെ ഓർമ്മകൾ വേണ്ട'; അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം 171 നമ്പർ ഉപേക്ഷിക്കാനൊരുങ്ങി എയർ ഇന്ത്യ 

JUNE 14, 2025, 12:20 AM

അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. 

പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും എന്നും ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. 

അതേസമയം ഈ മാറ്റം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam