ഡൽഹി: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ വാര്‍ത്ത കേട്ട് നടുങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
അപകടത്തിന്റെ ദൃശ്യങ്ങള്‍ ഹൃദയം നുറുക്കുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടയും പൈലറ്റുമാരുടെയും ക്രൂവിന്റെയും കുടുംബത്തിനൊപ്പം എല്ലാ പ്രാര്‍ഥനകളും. ഇരകളായവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും എല്ലാ സഹായവും ചെയ്തു നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനും ഉന്നതതല അന്വേഷണം നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
അതേസമയം അഹമ്മദാബാദ് വിമാനാപകട ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തബാധിതരോടൊപ്പം തന്റെ പ്രാര്‍ഥനയുണ്ട്. സഹായമെത്തിക്കാന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റതായി സൂചന. വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജ് യുജി ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സമീപത്തെ കെട്ടിടങ്ങളിലും തീ പടര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്