ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനുമായ ദേവഗൗഡയ്ക്ക് ആകാശത്ത് 92-ാം പിറന്നാള്‍ ആഘോഷം. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ജീവനക്കാര്‍ കേക്ക് മുറിച്ചും ആശംസയേകിയും ഗൗഡയെ അമ്പരപ്പിച്ചത്.
അദ്ദേഹം എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഒട്ടേറെപ്പേര്‍ ഗൗഡയ്ക്ക് ആശംസ നേര്‍ന്നു.
1933 മെയ് 18ന് ഹാസനിലെ ഹരദനഹള്ളിയിലാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവെഗൗഡയുടെ ജനനം. നിലവില്‍ രാജ്യസഭാ എംപിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്