9 വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി, ശരീരം കത്തിച്ചു; പതിനാറുകാരന്‍ പിടിയില്‍

JULY 5, 2024, 3:06 PM

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പിടിയിലായ പതിനാറുകാരന്‍ ജുവനൈല്‍ അധികൃതര്‍ക്ക് മൊഴി നല്‍കി. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിച്ചുകളയുകയായിരുന്നു.

ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട് 16000 രൂപയുടെ കടബാധ്യതയുണ്ടായി. ഇത് വീട്ടാനായി അടുത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഇവിടുത്തെ ഒമ്ബത് വയസുള്ള പെണ്‍കുട്ടി ബഹളം വച്ചു. ഇതിന് പിന്നാലെയാണ് ആക്രമണമെന്നാണ് മൊഴി. നിലവില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്‍റെ കസ്റ്റഡിയിലാണ് ഇയാള്‍.

vachakam
vachakam
vachakam

കുട്ടിയുടെ ശരീരം പിന്നീട് കര്‍പ്പൂരം ഉപയോഗിച്ചാണ് കത്തിച്ചത്. ഒരു ക്രൈം സീരീസില്‍ കണ്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam