ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റു

JULY 5, 2024, 9:25 AM

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്.

ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് വിവരം.

മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിലാണ് ടീം അംഗങ്ങൾ വിക്ടറി മാര്‍ച്ച് നടത്തിയത്. ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുടെ അനുമോദനം ഏറ്റുവാങ്ങിയ ശേഷം വിസ്താര വിമാനത്തിലാണ് ടീം ഇന്ത്യ മുംബൈയില്‍ ഇറങ്ങിയത്.

vachakam
vachakam
vachakam

വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു.

ഇന്ത്യയുടെ കിരീട വിജയത്തിന് ശേഷം ടി20യില്‍ നിന്ന് വിരമിച്ച വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ജേഴ്സി നമ്പറുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക കോള്‍ സൈനായ യുകെ1845 ആണ് വിമാനത്തിന് നല്‍കിയിരുന്നത്. ലോക ചാമ്പ്യന്‍മാരെ മുംബൈ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.

ഇന്ത്യയുടെ ഓപ്പണ്‍ ബസ് പരേഡിന് ആരാധകര്‍ കൂട്ടത്തോടെ തടിച്ചുകൂടിയതോടെ മറൈന്‍ ഡ്രൈവ് സ്തംഭിച്ചു. തിരക്കേറിയതോടെ മറൈന്‍ ഡ്രൈവിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് പോലീസ് അഭ്യര്‍ത്ഥിച്ചു. ടീമിനെ അടുത്തുകാണാന്‍ ആരാധകര്‍ മരങ്ങളിലും ട്രാഫിക് സിഗ്‌നലുകളിലും വരെ  കയറി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam