ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകാൻ നമ്മുടെ സായുധ സേനയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. നമ്മുടെ സായുധ സേനയ്ക്ക് തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സായുധ സേന ഭീകരരെ ഒരു പാഠം പഠിപ്പിച്ചു. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരുടെ യജമാനന്മാർക്ക് ഇപ്പോഴും ഉറക്കമില്ലാത്ത രാത്രി നൽകാൻ നമ്മുടെ സായുധ സേനയ്ക്ക് സാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് രാജ്യത്തിലും സൈന്യത്തിലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. സൈന്യത്തിന്റെ മനോബലം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭീകരര്‍ക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തെ ലോകം പിന്തുണച്ചെന്നും കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും മോദി ആരോപിച്ചു. ഭീകരവാദികള്‍ കരയുന്നത് കണ്ട് ഇവിടെയും ചിലര്‍ കരയുന്നുണ്ടെന്നും മോദി ആഞ്ഞടിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന്റെ മര്‍മത്തില്‍ തന്നെ പ്രഹരിച്ച് ഇന്ത്യ മറുപടി നല്‍കിയെന്ന് മോദി ലോക്‌സഭയില്‍ പറഞ്ഞു. ഇന്ത്യയുടെ ലക്ഷ്യം ഭീകരവാദത്തെ തുടച്ചു നീക്കുകയാണ് ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാസേന പഹല്‍ഗാം ഭീകരരെ വധിച്ചു. ആണവായുധം കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പാകിസ്ഥാന് അത് വിലപ്പോകില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളേയും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവരേയും ഒന്നായി കാണാനെ ഇന്ത്യക്ക് കഴിയുകയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്