ശരീരഭാരം കുറയ്ക്കാൻ ചിന്തിക്കുന്ന മിക്ക ആളുകളും ഡയറ്റ് പ്ലാൻ തയ്യാറാക്കുമ്പോൾ ആദ്യം ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളാണ് ഒഴിവാക്കുക. പ്രോട്ടീനും വൈറ്റമിൻസും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. എന്നാൽ ചില കാർബോഹൈഡ്രേറ്റുകൾ അത്ര പ്രശ്നക്കാരൻ അല്ല. സമീകൃതാഹാരത്തിൽ അവ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.
ആരോഗ്യകരമായ ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം വരുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
ഉയർന്ന ഫൈബർ അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ വിശപ്പ് കുറയ്ക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ധാന്യങ്ങൾ, നാരുകൾ കൂടുതലുള്ള പച്ചക്കറികൾ, മധുരക്കിഴങ്ങ്, ബ്രോക്കോളി, പയർവർഗങ്ങൾ, പഴങ്ങൾ എന്നിവയിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികളില്‍ ധാരാളമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കയിലെ നോണ്‍ പ്രോഫിറ്റ് ഫിസിഷന്‍സ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൂടാതെ ഇവ ടൈപ്പ്- 2 ഡയബെറ്റിക്‌സിനെ നിയന്ത്രിക്കുമെന്നും പഠനങ്ങൾ പറയുന്നു.
മലബന്ധവും മറ്റ് ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. ഉയര്‍ന്ന തോതില്‍ ഫൈബറുള്ള ഭക്ഷണവും ഇതിനൊപ്പം കഴിക്കേണ്ടതാണ്. ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബ്രൗണ്‍ റൈസ് എന്നിവയെല്ലാം കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസുകളാണ്. അതേസമയം ബ്രഡ്, ബേക്ക് ചെയ്‌ത ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടി, മധുരപാനീയങ്ങള്‍ എന്നിവയിലുള്ള കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കേണ്ടതാണ്.
തലച്ചോര്‍, പേശികള്‍, അവയവങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ധനമേകാന്‍ ശരീരം ഉപയോഗിക്കുന്ന പ്രാഥമിക ഊര്‍ജ്ജ സ്രോതസാണ് കാര്‍ബോഹൈഡ്രേറ്റ്. ശരിയായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജസ്വലനായി ഇരിക്കാന്‍ സഹായിക്കും. അതുകൊണ്ട് കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കിയാല്‍ ശരീരത്തിനു പെട്ടെന്ന് ക്ഷീണം തോന്നും.
മറ്റൊരു കാര്യം, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കും എന്നതാണ്. ഇത് അനാവശ്യമായ ഭക്ഷണാസക്തിയെ ഇല്ലാതാക്കും. ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, തീവ്രമായ വിശപ്പും ആസക്തിയും കാരണം നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്.
അമിതമായ അളവിൽ പ്രോട്ടീൻ കഴിക്കുകയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുകയും ചെയ്യുമ്പോൾ, ശരീരത്തിന് സ്വാഭാവികമായും ആവശ്യമായ ഊർജ്ജം ലഭിക്കുന്നില്ല. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അതിനാൽ, അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്