ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴി തേടുന്നവരും കഠിനാധ്വാനം ചെയ്യുന്നവരുമായ നിരവധി പേരുണ്ട്. ഇന്ന് പലതരം ഭക്ഷണക്രമങ്ങളും വ്യായാമ രീതികളും പ്രചാരത്തിലുണ്ട്. ആളുകൾ അവരുടെ ജീവിത ശൈലികൾക്കനുസരിച്ചാകും ഇതെല്ലാം ക്രമീകരിക്കുക. ഇന്ന് നിരവധി ഡയറ്റ് പ്ലാനുകളിൽ കാണുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് ചിയ സീഡ് വാട്ടറും, ജീരക വെള്ളവും.
ഇവയ്ക്ക് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം വേഗത്തിലാക്കാനും കഴിയുമെന്ന കണ്ടെത്തൽ ഭക്ഷണ മെനുവിൽ അവയെ പ്രധാനമാക്കി. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലതെന്ന് നിങ്ങൾ ചോദിച്ചാൽ, പലരും ഞെട്ടിപ്പോകും. പോഷകമൂല്യവും നാരുകളും കൊണ്ട് സമ്പുഷ്ടമായ ചിയ വിത്തുകളും ജീരകവും ശരീരത്തിൽ രണ്ട് തരത്തിൽ പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിയുക എന്നതാണ് ആദ്യപടി.
ചിയ സീഡ് വെള്ളവും ജീരക വെള്ളവും
ആന്റിഓക്‌സിഡന്റുകളും ഇരുമ്പും അടങ്ങിയ ജീരകം ശരീരത്തിന്റെ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. ഇതിൽ കലോറിയും കുറവാണ്. ജീരക വെള്ളം മെറ്റബോളിസം വർദ്ധിപ്പിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അവയിൽ കാൽസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കുന്നു. നാരുകൾ കൂടുതലായി അടങ്ങിയ ചിയ സീഡ് വെള്ളം നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്താൻ സഹായിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും ഇത് നല്ലതാണ്.
ഈ രണ്ടു പാനീയങ്ങളും അതിരാവിലെ ഭക്ഷണത്തിനു മുൻപായി കുടിക്കുന്നതാകും ഗുണകരം. ഏതാണ് കൂടുതൽ ഗുണമുള്ളത് എന്നാണ് സംശയമെങ്കിൽ , ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ജീരക വെള്ളമാകും നല്ലത്.
ദീര്‍ഘകാല ഭാരം നിയന്ത്രണവും ആഗ്രഹിക്കുന്നുവെങ്കില്‍ ഉയര്‍ന്ന നാരുകളുടെയും പ്രോട്ടീനിന്റെയും അളവ് കാരണം ചിയ സീഡ് ഇട്ട് കുതിർത്ത വെള്ളമാകും നല്ലത്. രണ്ടും ഉപയോഗിച്ചാലും ശരീരത്തിന് ദോഷങ്ങളൊന്നും തന്നെ സംഭവിക്കാൻ സാധ്യതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്