രാത്രിയിൽ ലൈറ്റ് ഇട്ട് ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുമെന്ന് പഠനം. ഉറക്കത്തിൽ ചെറിയ അളവിൽ വെളിച്ചം ഏൽക്കുന്നത് പോലും ശരീരത്തിന്റെ സ്വാഭാവിക താളത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തുമെന്നും ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും ആസ്റ്റർ വൈറ്റ് ഫീൽഡിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സുചിസ്മിത രാജമാന്യ പറയുന്നു.
മാത്രമല്ല രാത്രിസമയങ്ങളിൽ ഹൃദയമിടിപ്പും മറ്റ് ഹൃദയ സംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ ആളവിലായിരിക്കും, ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചമാണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കും.
ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുന്നു:
രാത്രിയിൽ വെളിച്ചം ഏൽക്കുന്നത് കോർട്ടിസോൾ പോലുള്ള മറ്റ് ഹോർമോണുകളെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും.
രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നു:
ഉറക്കം തടസ്സപ്പെടുന്നത്, ഹോർമോൺ മാറ്റങ്ങൾ, ഇൻസുലിൻ പ്രതിരോധം വർദ്ധിക്കുന്നത് എന്നിവയുടെ സംയോജനം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
ഹൃദയാരോഗ്യത്തെ ബാധിക്കും
ലൈറ്റ് ഇട്ട് ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത വർധിപ്പിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പരിഹാരം എന്താണ്?
നേരത്തെ അത്താഴം കഴിക്കുന്നതാണ് ഉത്തമം. നമ്മുടെ തലച്ചോറിനെ സജീവമാകാൻ പ്രേരിപ്പിക്കുന്ന നീല രശ്മികൾ പുറപ്പെടുവിക്കുന്ന സ്ക്രീനിൻ്റെ ഉപയോഗം രാത്രിയിൽ കുറയ്ക്കാം. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് കോർട്ടിസോൾ വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റങ്ങൾ വരുത്തും.
കിടപ്പുമുറിയിൽ കൃത്രിമ വെളിച്ചങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കുക. കൂടാതെ വൈകുന്നേരം 4 അല്ലെങ്കിൽ 5 മണിക്ക് ശേഷം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്