കാസർകോട്: ഹോസ്ദുർഗ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വിന്യസിച്ച പൊലീസിൽ ഒരു വിഭാഗത്തെ പിൻവലിച്ചു.
പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്ഐടി രാഹുലിനെ കസ്റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജരാക്കിയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്നും കോടതിയിൽ ഹാജരാകാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസിനെ വിന്യസിച്ചതെന്നുമാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത്.
രാഹുൽ കർണാടകയിലെ സുള്ള്യയിൽ ഉണ്ടായിരുന്നുവെന്നാണ് നേരത്തെയുള്ള വിവരം. ഇതിന് പിന്നാലെയാണ് ഹോസ്ദുർഗ് കോടതിയിൽ എത്തുമെന്ന സൂചന ലഭിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം കോടതി പരിസരത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
