താപനില കുറയുമ്പോൾ, നമ്മളിൽ പലരും അലസതയ്ക്ക് അടിമപ്പെടും. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ, കുളിക്കാൻ തുടങ്ങാൻ, അങ്ങനെ പലതും ചെയ്യാൻ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ശൈത്യകാലത്ത് ഈ സീസണൽ മന്ദത നമ്മുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കും. എന്നാൽ യോഗ നമ്മുടെ ശരീരത്തിന് ഒരു സൗമ്യവും സ്വാഭാവികവുമായ ഹീറ്ററായി പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും, മാനസികാവസ്ഥ ഉയർത്താനും, ശൈത്യകാലത്തെ സുഖകരവും എന്നാൽ അലസവുമായ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനും സഹായിക്കുന്നു. ഈ ലേഖനത്തിൽ, നിരന്തരമായ അലസതയെ ചെറുക്കാൻ നിങ്ങൾക്ക് ഈ ശൈത്യകാലത്ത് പരീക്ഷിക്കാവുന്ന യോഗ ആസനങ്ങൾ പരിചയപ്പെടാം.
ഭുജംഗാസനം
മുഖം നിലത്തേക്ക് അഭിമുഖമായി തറയിൽ കിടക്കുക.ഇനി, നിങ്ങളുടെ കൈപ്പത്തികൾ വശങ്ങളിൽ വയ്ക്കുക, പതുക്കെ ശരീരം ഉയർത്തുക.
ഈ ഘട്ടത്തിൽ, നിലത്ത് തൊടുന്ന ശരീരഭാഗങ്ങൾ നിങ്ങളുടെ കൈപ്പത്തികളും താഴത്തെ ശരീരവും മാത്രമായിരിക്കണം.ഈ സ്ഥാനം 30 സെക്കൻഡ് പിടിച്ച് വിടുക.ദിവസവും 3-4 തവണ ആവർത്തിക്കുക
സേതുബന്ധാസനം
സേതുബന്ധാസനം ശരീരത്തിന് കൂടുതല്‍ സ്‌ട്രെച്ച് നല്‍കുന്നു. ഇത് നിങ്ങളുടെ നെഞ്ച്, കഴുത്ത്, നട്ടെല്ല്, കാലുകള്‍, നിതംബം, താഴത്തെ പുറം എന്നിവയെ ശക്തിപ്പെടുത്തുകയും മികച്ച സ്‌ട്രെച്ച് നല്‍കുകയും ചെയ്യുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സേതുബന്ധാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ വളച്ച്, നിങ്ങളുടെ പാദങ്ങള്‍ തറയില്‍ ഉറപ്പിക്കുക. പതുക്കേ ഇടുപ്പ് ഭാഗം ഉയര്‍ത്തുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പോലെ തന്നെ താഴേക്കും വരുക. ദിനവും സേതുബന്ധാസനം ആവര്‍ത്തിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു.
തടാസനം
പര്‍വ്വതത്തെ പോലെ സ്ഥിരതയും, ബലവും, ശക്തമായ അടിത്തറയും നല്‍കുന്ന ആസനമാണിത്. യഥാര്‍ത്ഥത്തില്‍ നില്‍ക്കുക മാത്രമാണ് ഈ യോഗാസനത്തില്‍ ചെയ്യുന്നത്. പക്ഷേ നില്‍ക്കുമ്പോള്‍ ശരീരം നേരെ, തറയില്‍ ഉറച്ച് നില്‍ക്കുന്നു. വളരെ ലളിതമായി തോന്നാമെങ്കിലും വണ്ണം കുറയ്ക്കുന്നതിനും ശരീരത്തെ ബലപ്പെടുത്തുന്നതിനും മനസ്സിന് സമാധാനവും കൂടുതല്‍ ഉണര്‍വ്വും നല്‍കുന്നതിനും ധാരണ മെച്ചപ്പെടുത്തുന്നതിനും ഈ യോഗാസനം ഫലപ്രദമാണ്.
ഉഷ്ട്രാസനം
മുട്ടുകുത്തി നിവർന്നു നിൽക്കുക. മുട്ടിനു താഴോട്ടുള്ള ഭാഗവും കാൽപ്പാദങ്ങളും തറയിൽ പതിച്ചു വയ്ക്കുക. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കാൽപ്പാദങ്ങൾ തമ്മിലുള്ള അകലവും രണ്ടരയിടയോളം വേണം. അതിനുശേഷം ശ്വാസം എടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് ഇരു കൈകൾകൊണ്ടും അതതു വശത്തെ കാലുകളുടെ ഉപ്പൂറ്റിയിൽ പിടിക്കുക. പിന്നീട് നടു മുന്നോട്ടു തള്ളി തല പുറകോട്ടു വളച്ചു പിടിച്ച് ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതുപോലെ ഒന്നോ രണ്ടോ തവണ കൂടി ചെയ്യേണ്ടതാണ്. ശരീരത്തിലെ സകല ഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം സഹായിക്കുന്നു.
വിപരീത കര്‍ണി
ചുമരിനോട് ചേര്‍ത്ത് കാലുകള്‍ പൊക്കി വയ്ക്കുന്ന യോഗയാണ് ഇത്. ഇത് ചെയ്യേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം.ഭിത്തിയോട് ചേർന്ന് കിടന്ന് കാലുകൾ രണ്ടും ഭിത്തിയോട് ചേർത്ത് മുകളിലേയ്ക്ക് ഉയർത്തി വെക്കുക. ഇങ്ങനെ ഉയർത്തിപ്പിടിക്കുമ്പോൾ കാലിന്റെ മുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭിത്തി/ചുമര് നിങ്ങളുടെ കാലുകൾക്ക് താങ്ങായി ഉപയോഗിക്കുക.ആവശ്യമെങ്കിൽ നിങ്ങളുടെ മുതുകിനു താഴെ മടക്കിയ ഒരു പുതപ്പോ അല്ലെങ്കിൽ ഒരു ചെറിയ തലയണയോ ഉപയോഗിച്ച് സപ്പോർട്ട് കൊടുക്കാം.
കൈകൾ നെഞ്ചിലോ വശങ്ങളിലോ ചേർത്ത് വെക്കുക. ഏകദേശം 20 മിനിറ്റോളം ഇതേ പൊസിഷനിൽ തുടരുക. പൂര്‍വ്വസ്ഥിതിയിലാകുമ്പോൾ ഒരു വശത്തേക്ക് തരിഞ്ഞു വേണം കാലുകള്‍ താഴേക്ക് കൊണ്ടുവരേണ്ടത്. അതിനു ശേഷം അൽപനേരം ശ്വാസം എടുത്തതിനു ശേഷം മാത്രം എഴുന്നേറ്റ് ഇരിക്കുക. ഈ യോഗ വൈകുന്നേരമോ കിടക്കുന്നതിനു മുമ്പോ ചെയ്യാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
