ഇന്ത്യയില്‍ 2014 നും 2019 നും ഇടയില്‍ ഹൃദയാഘാത കേസുകളില്‍ ഏകദേശം 50% വര്‍ധനവാണ് ഇണ്ടായിരിക്കുന്നത്. മാറുന്ന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിത രീതി, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗാവസ്ഥകളുടെ വര്‍ധിച്ചുവരുന്ന വ്യാപനം എന്നിവയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണറി ധമനിയില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതുമൂലം ഹൃദയ പേശികളില്‍ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ തടസം ഹൃദയത്തിലെ ടിഷ്യുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് ഇല്ലാതാക്കുകയും കോശങ്ങള്‍ നശിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. രാജ്യത്ത 9% ഹൃദയാഘാത, പക്ഷാഘാത കേസുകളും സംഭവിക്കുന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന അപകടസാധ്യതാ ഘടകങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ ധമനികളെ തകരാറിലാക്കുന്നു. ഇത് രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു
ഉയര്‍ന്ന കൊളസ്‌ട്രോള്‍
എല്‍ഡിഎല്‍ (LDL) കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവ് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുന്നു.
പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബറ്റിസ്
ഗ്ലൂക്കോസിന്റെ ഉയര്‍ന്ന അളവ് രക്തക്കുഴലുകളെ ബാധിക്കും. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.
പുകവലി
പുകയിലയുടെ ഉപയോഗം ഹൃദയത്തെയും രക്തക്കുഴലുകളെയും പ്രതികൂലമായി ബാധിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
