ഭക്ഷണം സൂക്ഷിക്കുന്നതിനും പാചകം ചെയ്യുന്നതിനും വീണ്ടും ചൂടാക്കുന്നതിനും അടുക്കളയിൽ അലുമിനിയം ഫോയിൽ വളരെ സൗകര്യപ്രദമാണ്. അലുമിനിയം ഫോയിലിൻ്റെ വരവോടെ, യാത്രയിൽ ഭക്ഷണം പൊതിയുന്നത് അൽപ്പം എളുപ്പമായി. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇവ പൊതുവേ സുരക്ഷിതമായാണ് കണക്കാക്കുന്നത്. എങ്കിലും ഇവയിലെ അലൂമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് ആരോഗ്യത്തിന് ഹാനികരമാണ്.
അമിതമായി അലുമിനിയം ഉള്ളിലെത്തുന്നത് അൽഷിമേഴ്സ് രോഗം ഉൾപ്പെടെയുള്ള നാഡീ രോഗാവസ്ഥകൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകംചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഏതൊക്കെയെന്ന് നോക്കാം.
1. അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾക്കൊപ്പം ഫോയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക. തക്കാളി, വിനാഗിരി അല്ലെങ്കിൽ സിട്രസ് പോലുള്ള അസിഡിക് ഭക്ഷണങ്ങൾ അലുമിനിയം നശിപ്പിക്കുകയോ നിറം മാറ്റുകയോ ചെയ്യും.
2. അലൂമിനിയം ഉയർന്ന താപ ചാലകമാണ്, അതിനാൽ നിങ്ങൾ കുക്കികളോ മറ്റ് ബേക്ക് ചെയ്ത സാധനങ്ങളോ നിർമ്മിക്കാൻ അലുമിനിയം ഫോയിൽ-ലൈൻ ചെയ്ത ബേക്കിംഗ് ഷീറ്റ് ഉപയോഗിക്കുകയാണെങ്കിൽ, അടിഭാഗം തവിട്ടുനിറമാകുകയോ കത്തുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
3. ആസിഡിനെപ്പോലെ, ഉപ്പ് ഭക്ഷണങ്ങളും അലുമിനിയം പേപ്പറിൽ പൊതിയരുത്. ഭക്ഷണം നേരിട്ട് അലൂമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലൂമിനിയം ഫോയിൽ പൊതിയുന്നതാണ് സുരക്ഷിതം.
4 .കൂടുതൽ സമയം ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ഒഴിവാക്കണം. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാം.
തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍, കറികളും അച്ചാറുകളും, ചീസ്, വെണ്ണ. മുട്ട വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ എരിവുള്ള ഭക്ഷണം, ഉരുഴക്കിഴങ്ങ്, എന്നിവ അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകംചെയ്യാനോ ചൂടാക്കാനോ പാടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
