വൈറ്റമിൻ ഡി അമിതമായി; എൺപത്തിയൊമ്പതുകാരൻ മരിച്ചു; ഞെട്ടിക്കുന്ന റിപ്പോർട്ട് 

MARCH 16, 2024, 4:59 PM

ശരീരത്തിന്റെ ആരോഗ്യത്തിന് വിറ്റാമിനുകൾ അത്യാവശ്യമാണെന്ന് നമുക്ക് അറിയാം. എന്നാൽ ഇവ കൂടി പോയാലോ?  അതെ വൈറ്റമിൻ ഡി അമിതമായതിനേത്തുടർന്ന് ഒരാൾ മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

യു.കെ. സ്വദേശിയായ എണ്‍പത്തിയൊമ്പതുകാരൻ ഡേവിഡ് ആണ് മരണപ്പെട്ടത്. ശരീരത്തില്‍ വൈറ്റമിൻ ഡി അധികരിച്ച്‌ ഹൈപ്പർകാല്‍സീമിയ എന്ന അവസ്ഥയായാണ് ഇദ്ദേഹത്തിന് ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.

ഡേവിഡിന്റെ മരണത്തിനുപിന്നാലെ വൈറ്റമിൻ ഡി-യുടെ അമിതോപയോഗം ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ഒമ്പതുമാസമായി ഡേവിഡ് വൈറ്റമിൻ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam

കാല്‍സിഫെറോള്‍ എന്നുകൂടി അറിയപ്പെടുന്ന വൈറ്റമിൻ ഡി ചിലഭക്ഷണങ്ങളിലൂടെയും ശരീരത്തിന് ലഭ്യമാകും. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ ആഗിരണത്തിനുള്‍പ്പെടെയുള്ള പല പ്രവർത്തനങ്ങളും വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം കാക്കുന്നതിനും പ്രതിരോധശക്തിക്കും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനുമൊക്കെ വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളിലൂടെയാണ് വൈറ്റമിൻ ഡി പ്രധാനമായും ശരീരത്തിന് ലഭിക്കുന്നത്.

എന്നാല്‍ വൈറ്റമിൻ ഡി കുറയുന്നതുമൂലമുള്ള ആരോഗ്യപ്രശ്നം പോലെ തന്നെ പ്രധാനമാണ് അത് ശരീരത്തിൽ കൂടുന്നതും. വൈറ്റമിൻ ഡി സപ്ലിമെന്റുകള്‍ കൂടുതല്‍ കഴിക്കുക വഴി വൈറ്റമിൻ ഡി ടോക്സിസിറ്റി എന്ന സ്ഥിതിവിശേഷമുണ്ടാകും. രക്തത്തില്‍ കാല്‍സ്യത്തിന്റെ നില ഉയരുന്ന ഹൈപ്പർകാല്‍സീമിയ എന്ന അവസ്ഥയുമുണ്ടാകും. ഇത് ഛർദി, ഓക്കാനം, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലരില്‍ അല്‍പംകൂടി ഗുരുതരമാവുകയും വൃക്കയിലെ കല്ല്, തകരാറുകള്‍ തുടങ്ങിയവയിലേക്കും നയിക്കാം.

ദീർഘനാളായുള്ള വൈറ്റമിൻ ഡിയുടെ അമിതോപയോഗം മൂലം കാല്‍സ്യം അമിതമാകുന്നത് ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും രക്തധമനികളിലും കാല്‍സ്യം അടിയാനിടയാക്കും. ഇത് ഹൃദ്രോഗങ്ങള്‍, വൃക്കയിലെ തകരാറുകള്‍ തുടങ്ങിയവയുമുണ്ടാക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam