തലയ്ക്കേൽക്കുന്ന പരിക്ക് പിന്നീട് മസ്തിഷ്ക അർബുദമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പുതിയ പഠനം. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, തലയ്ക്ക് നേരിയതോ ഗുരുതരമോ ആയ പരിക്കുകളുള്ള ആളുകൾക്ക് പരിക്കേൽക്കാത്തവരെ അപേക്ഷിച്ച് മാരകമായ ബ്രെയിൻ ട്യൂമറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി.
ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി (TBI) ബാധിതരായ 75,000-ത്തിലധികം ആളുകളുടെ 2000നും 2024നും ഇടയിലുള്ളവരുടെ ആരോഗ്യ ഡാറ്റയാണ് ഗവേഷകർ വിശകലനം ചെയ്തത്. പഠനത്തിൽ നേരിയതോ, മിതമായതോ, കഠിനമോ ആയ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി നേരിട്ട വ്യക്തികളെ ഗവേഷകർ ട്രാക്ക് ചെയ്തു.
ഇതിൽ മിതമായതോ, കഠിനമായതോ ആയ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി നേരിട്ട വ്യക്തികളിൽ 0.6 ശതമാനം പേർക്ക് പരിക്കേറ്റ്, മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ മാരകമായ ബ്രെയിൻ ട്യൂമറുകൾ വികസിച്ചതായി കണ്ടെത്തി.
തലയ്ക്ക് പരിക്കേറ്റതിനു ശേഷം, വീക്കം സംഭവിക്കുന്നതും കോശ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതും ആസ്ട്രോസൈറ്റുകൾ പോലുള്ള ചില മസ്തിഷ്ക കോശങ്ങളെ കൂടുതൽ സ്റ്റെം സെൽ പോലുള്ള അവസ്ഥകളിലേക്ക് കൊണ്ട് പോകാൻ പ്രേരിപ്പിച്ചേക്കും.
ജനിതക മ്യൂട്ടേഷനുകൾ ഇതിനകം നിലവിലുണ്ടെങ്കിൽ, കാലക്രമേണ ഈ കോശങ്ങൾ കാൻസർ രൂപങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്