2020 മുതൽ ആഗോള ആരോഗ്യ പുരോഗതി സ്തംഭനാവസ്ഥയിലാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ്റെ കോ-ചെയർമാനുമായ ബിൽ ഗേറ്റ്‌സ്.
2000-നും 2020-നും ഇടയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടും, ശിശുമരണനിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ, കഴിഞ്ഞ അഞ്ച് വർഷമായി ആശങ്കാജനകമായ അവസ്ഥയിലാണ് മേഖല. ആഗോള ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ലോകം മികച്ച പാതയിൽ അല്ലായെന്ന് പറഞ്ഞ ഗേറ്റ്സ് ഈ പ്രശ്നം അഭിസംബോധന ചെയ്യേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ആഗോള ആരോഗ്യരംഗത്ത് നിക്ഷേപം നടത്തേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, രാഷ്ട്രീയ ഇച്ഛാശക്തിയും സാമ്പത്തിക സ്രോതസ്സുകളും കുറയുന്നതായി ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. ഗേറ്റ്‌സ് ഫൗണ്ടേഷൻ പോലുള്ള ജീവകാരുണ്യ സംഘടനകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവരുടെ പരിശ്രമം മാത്രം അപര്യാപ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും ഇന്ത്യ മികച്ച മാതൃക കാട്ടിയതായി ബിൽ ഗേറ്റ്സ് പറഞ്ഞു. ആരോഗ്യത്തിന് മുൻഗണന നൽകുന്നതും സ്വന്തം ആരോഗ്യ പരിപാടികൾക്ക് വലിയ തോതിൽ ധനസഹായം നൽകുന്നതും ചൂണ്ടിക്കാട്ടിയാണ് ഗേറ്റ്സ് ഇന്ത്യൻ സർക്കാരിനെ പ്രശംസിച്ചത്.
ലോകത്ത് ഇനി സംഭവിച്ചേക്കാവുന്ന മഹാമാരികളെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജമാകാത്തതും ആശങ്കാജനകമാണെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. കോവിഡ് പാൻഡെമിക് മുന്നിൽ ഉദാഹരണമായി നിൽക്കുമ്പോൾ യുഎസ് തിരഞ്ഞെടുപ്പ് പോലുള്ള പ്രധാന രാഷ്ട്രീയ വേദികളിൽ പോലും ഭാവി തയ്യാറെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഉയരാത്തത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്