കൊച്ചി: കൊച്ചിയിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടരുന്നതായി റിപ്പോർട്ട്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ളുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം 25 മുതൽ ആഗസ്റ്റ് ഒന്നു വരെയുള്ള ദിവസങ്ങളിലെ മാത്രം കണക്കുകൾ പ്രകാരം ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് മൂന്നു പേർ മരിച്ചു എന്നാണ് കണക്കുകൾ. നെല്ലിക്കുഴി സ്വദേശിയായ 56കാരൻ ഡെങ്കിപ്പനി ബാധിച്ചും മുളന്തുരുത്തി സ്വദേശിയായ 56കാരൻ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. പാതാളം സ്വദേശിയായ 52 കാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.
അതേസമയം ഈ ദിവസങ്ങളിൽ വൈറൽപനി ബാധിച്ച് 6640 പേരാണ് ചികിത്സ തേടിയത്. 166 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെയെത്തിയ 174ൽ പേരിൽ 53 പേരെ കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കി എന്നാണ് കണക്കുകൾ. അതേസമയം പകർച്ചവ്യാധികളുടെ ആശങ്ക ഉയരുന്നത് കാരണം ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടെങ്കിലും ആശങ്ക വേണ്ടെന്ന നിലപാടിലാണ് അധികൃതർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്