പുരുഷന്മാർ മാത്രമല്ല, സ്ത്രീകളിലും പ്രോട്ടീൻ പൗഡർ കഴിക്കുന്നവരുണ്ട്. എന്നാൽ ഈ ശീലം അവരുടെ ആർത്തവചക്രത്തെ ബാധിക്കുമോ എന്ന് പലരും ചിന്തിക്കുന്നു. രോഗങ്ങളൊന്നുമില്ലാത്ത ഒരു മുതിർന്ന വ്യക്തിക്ക്, ശരീരഭാരത്തിനനുസരിച്ച്, പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവ സമയത്ത്, പ്രതിദിനം ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കിൽ 0.8 ഗ്രാം/കിലോഗ്രാം പ്രോട്ടീൻ ആവശ്യമാണ്.
ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ സമയം ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കും.
എന്നാൽ ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ തവണ കഴിക്കുന്നതിനെക്കാൾ നല്ലത് പല നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ കഴിക്കുന്നതാണ്.
ഓരേ സമയം കൂടിയ അളവില്‍ പ്രോട്ടീന്‍ ഉപയോഗിക്കുന്നത് മൂലം അവയുടെ ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വരും. അത് വൃക്കകൾ അമിതഭാരമാകും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതിനെക്കാൾ സുരക്ഷിതം.
ഇക്കൂട്ടർ പ്രോട്ടീൻ പൗഡർ ഉപയോഗിക്കരുത്
ഗര്‍ഭിണികള്‍: ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ആരോഗ്യകരമല്ല.
വൃക്ക രോഗികള്‍: വൃക്ക രോഗമുള്ള സ്ത്രീകൾ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നത് ശ്രദ്ധിക്കണം. കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതലുള്ള ഭക്ഷണക്രമം മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും.
അലർജി: പല പ്രോട്ടീൻ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റൻ തുടങ്ങിയ ചേരുവകൾ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കൂടാതെ ചിലരില്‍ വയറു വീർക്കൽ, ദഹന പ്രശ്നങ്ങൾ, വീക്കം എന്നിവയ്ക്ക് കാരണമാകാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍: പ്രോട്ടീൻ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ടാവാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്