മികച്ച ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിന്‍ ഡി എന്നത് പരക്കെ അംഗീകരിച്ച കാര്യമാണ്. കോശ വളര്‍ച്ച, രോഗ പ്രതിരോധ പ്രവര്‍ത്തനം എന്നിവയെല്ലാം നിയന്ത്രിക്കുന്നതിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ഡി നിര്‍ണായകമായതിനാല്‍ ഇതിന്റെ അഭാവം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമോ എന്ന സംശയം പലരിലും ഉണ്ട്.
മാത്രമ്ല ഈ സംശയം ശരിവയ്ക്കുന്ന നിരവധി പഠനങ്ങള്‍ നേരത്തെ തന്നെ പല ജേര്‍ണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധത്തില്‍ വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നതായും അതിന്റെ കുറവ് ചിലതരം അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിറ്റാമിന്‍ ഡി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും രോഗങ്ങളെ ചെറുക്കാനും സഹായിക്കും. അതിനാല്‍ തന്നെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും ഇത് ഫലം ചെയ്യും. ശരീരത്തില്‍ ഇതിന്റെ അളവ് കുറയുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം ദുര്‍ബലമാകുകയും അര്‍ബുദ കോശങ്ങള്‍ അനിയന്ത്രിതമായി വളരാന്‍ ഇടയാക്കുകയും ചെയ്യും.
വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മാത്രമല്ല കാന്‍സര്‍ രോഗികളില്‍ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും ഇത് ഗുണകരമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കൊളോറെക്റ്റല്‍ ക്യാന്‍സര്‍
വിറ്റാമിന്‍ ഡി കുറവുള്ള ആളുകളില്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് 2022 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ ഡി യുടെ അഭാവം വന്‍കുടല്‍ കാന്‍സര്‍ വികാസത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.
സ്തനാര്‍ബുദം
വിറ്റാമിന്‍ ഡി യുടെ കുറഞ്ഞ അളവ് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിച്ചേക്കാമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍. അതേസമയം വിറ്റാമിന്‍ ഡി യുടെ കുറവും സ്തനാര്‍ബുദവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ കണ്ടെത്തലുകള്‍ ആവശ്യമാണ്.
പ്രോസ്റ്റേറ്റ് കാന്‍സര്‍
കുറഞ്ഞ വിറ്റാമിന്‍ ഡി അളവ് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാമെന്ന് കാന്‍സര്‍ എപിഡെമിയോളജി ബയോമാര്‍ക്കേഴ്സ് ആന്‍ഡ് പ്രിവെന്‍ഷനിലെ ഒരു അവലോകനത്തില്‍ പറയുന്നു. വിറ്റാമിന്‍ ഡിയുടെ അളവും പ്രോസ്റ്റേറ്റ് കാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒന്നിലധികം പഠനങ്ങള്‍ പരിശോധിച്ചതിന് ശേഷമാണത് അവലോകനത്തില്‍ എത്തിയത്. എന്നാല്‍ ഇത് വ്യക്തമാക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
കാന്‍സര്‍ മരണനിരക്ക്
വിറ്റാമിന്‍ ഡിയുടെ അളവ് കൂടുതലുള്ള ആളുകളില്‍ കാന്‍സര്‍ മരണ സാധ്യത കുറയ്ക്കുമെന്ന് ജേര്‍ണല്‍ ഓഫ് ദിഅമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നടത്തിയ ഒരു മെറ്റാ വിശകലനത്തില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ചതും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. അതേസമയം വിറ്റാമിന്‍ ഡിയുടെ കുറവ് മാത്രം നേരിട്ട് കാന്‍സറിന് കാരണമാകില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. മോശം ഭക്ഷണക്രമം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയോടൊപ്പം വിറ്റാമിന്‍ ഡി യുടെ അഭാവം കൂടിയാകുമ്പോള്‍ അപകട സാധ്യത വര്‍ധിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്